തർക്കം പറഞ്ഞു തീർക്കാൻ അച്ഛനൊപ്പം വീട്ടിൽ എത്തി, യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ചു; മുൻകാമുകൻ അറസ്റ്റിൽ

ഞായറാഴ്ച യുവതിയും അമ്മയും മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് യുവാവ് അച്ഛനെയും കൂട്ടിയെത്തി സംസാരിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; യുവതിയെ വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ചയാൾ പിടിയിൽ.  കുഞ്ഞിത്തൈ എരുമേലി ആഷിഖിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂർ വടക്കേക്കരയിൽ ഞായറാഴ്ച  ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ കൈക്കാണ് കുത്തേറ്റത്. പരിക്ക് ​ഗുരുതരമല്ല. യുവതിയുടെ അമ്മയേയും ആഷിഖ് കയ്യേറ്റം ചെയ്തു

ആഷിഖുമായി യുവതി പ്രണയത്തിലായിരുന്നു. പ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. പിന്നീട് തർക്കമുണ്ടായപ്പോൾ ഇരു വീട്ടുകാരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ചിരുന്നു. ഞായറാഴ്ച യുവതിയും അമ്മയും മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് യുവാവ് അച്ഛനെയും കൂട്ടിയെത്തി സംസാരിക്കുകയായിരുന്നു.

തർക്കമായതോടെ കത്തിയെടുത്ത് യുവതിയെ കുത്തി. കൈയിൽ കുത്തേറ്റതിനെത്തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആറ് തുന്നലുകൾ ഇട്ടു. യുവാവിന്‍റെ വടികൊണ്ടുള്ള അടിയിൽ യുവതിയുടെ അമ്മയുടെ തലക്കും പരിക്കേറ്റു. കുത്തുന്നത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു മർദനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com