ഇ ചന്ദ്രശേഖരനും പി പി സുനീറും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാര്‍; സുനില്‍ കുമാറിനെ തഴഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2022 04:27 PM  |  

Last Updated: 08th November 2022 04:27 PM  |   A+A-   |  

kanam-sunilkumar

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വിഎസ് സുനില്‍കുമാര്‍/ഫയല്‍

 

തിരുവനന്തപുരം: ഇ ചന്ദ്രശേഖരനും പി പി സുനീറും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാര്‍. തിരുവനന്തപുരത്ത് ചേര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സംസ്ഥാന എക്‌സിക്യൂട്ടിവിലേക്ക് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി.

ആര്‍ രാജേന്ദ്രന്‍, ജി ആര്‍ അനില്‍, കെ കെ അഷ്‌റഫ്, കമല സദാനന്ദന്‍, സി കെ ശശിധരന്‍, ടി വി ബാലന്‍ എന്നിവരാണ് പുതുതായി സംസ്ഥാന എക്‌സിക്യൂട്ടിവില്‍ എത്തിയത്.

വിഎസ് സുനില്‍കുമാറിനെ സംസ്ഥാന എക്‌സിക്യൂട്ടിവിലേക്ക് പരിണിച്ചില്ല. ദേശീയ കൗണ്‍സിലിലേക്ക് പരിഗണിക്കാനുള്ള നീക്കത്തെയും സംസ്ഥാന നേതൃത്വം എതിര്‍ത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ വിസിമാര്‍ക്ക് ആശ്വാസം; കാരണംകാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ