സര്‍ക്കാരില്‍ നിന്നുള്ള മറുപടികള്‍ ഇനി ഇ-മെയിലിലും

സര്‍ക്കാര്‍ ഓഫീസ് നടപടികള്‍ ലളിതമാക്കുവാനും വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള മറുപടികള്‍ ഇനി ഇ-മെയില്‍ മുഖേനയും നല്‍കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസ് നടപടികള്‍ ലളിതമാക്കുവാനും വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള മറുപടികള്‍ ഇനി ഇ-മെയില്‍ മുഖേനയും നല്‍കും. ലഭ്യമാകുന്ന പരാതികളിലും അപേക്ഷകളിലും നിവേനങ്ങളിലും മറുപടി 'ഇമെയില്‍ വഴി മാത്രം മതി' എന്ന് പ്രത്യേകം സൂചിപ്പിച്ചാല്‍ അപ്രകാരം മറുപടി അയച്ചാല്‍ മതിയാകും. തപാല്‍ മുഖേന വീണ്ടും മറുപടി അയക്കേണ്ടതില്ല.

ഇ-മെയില്‍ മുഖേന മറുപടി നല്‍കുമ്പോള്‍ 'ഇ-മെയില്‍ മുഖേന' (By e-mail) എന്ന് മറുപടി കത്തില്‍ രേഖപ്പെടുത്തി ഔദ്യോഗിക മേല്‍വിലാസത്തില്‍ നിന്നുതന്നെ മറുപടി അയയ്ക്കണം. ഇ-മെയില്‍ അയച്ച തീയതിയും സമയവും ഫയലില്‍ രേഖപ്പെടുത്തണമെന്നും  ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com