കൊല്ലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 03:26 PM  |  

Last Updated: 24th November 2022 03:26 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊല്ലം: കൊല്ലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍ ജോസഫ് ആണ് പിടിയിലായത്. പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ അടക്കം നിരവധി പേര്‍ അധ്യാപകനെതിരെ പരാതിയുമായി രംഗത്തു വന്നിരുന്നു. 

സ്‌കൂളില്‍ നിന്നും പ്ലസ്ടു പഠനം കഴിഞ്ഞുപോയ ഒരു പെണ്‍കുട്ടിയാണ് അധ്യാപകനെതിരെ ആദ്യം സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഇതിനു പിന്നാലെ മറ്റൊരു കുട്ടിയും പരാതിയുമായി രംഗത്തു വന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പരാതി ശിശുസംരക്ഷണ സമിതിക്കും പൊലീസിനും കൈമാറുകയായിരുന്നു.

പരാതിയിന്മേല്‍ കേസെടുത്ത പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അധ്യാപകനെതിരെ സ്‌കൂളില്‍ പഠിക്കുന്ന നിരവധി കുട്ടികള്‍ പരാതിയുമായി രംഗത്തു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

യൂണിഫോം അളവെടുക്കാന്‍ വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; തയ്യല്‍ക്കാരന് 17 വര്‍ഷം തടവ്, കാല്‍ ലക്ഷം രൂപ പിഴ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ