അടിക്കാട് വെട്ടുന്നതിനിടെ തൊഴിലാളിക്ക് നേരെ കടുവയുടെ ആക്രമണം; കാലിൽ ആഴത്തിലുള്ള കടിയേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2022 02:26 PM  |  

Last Updated: 29th November 2022 02:26 PM  |   A+A-   |  

TIGER_ATTACVK

പരിക്കേറ്റ അനുകുമാർ/ ടെലിവിഷൻ ദൃശ്യം

 

പത്തനംതിട്ട: കാടു വെട്ടാൻ പോയ തൊഴിലാളിക്ക് നേരെ കടുവയുടെ ആക്രമണം. സീതത്തോട് കോട്ടമൺപറയിലാണ് സംഭവം. ആങ്ങമുഴി സ്വദേശി അനു കുമാറിനാണ് പരിക്കേറ്റത്. കാടിനുള്ളിൽ കെഎസ്ഇബിയുടെ ടവർ പണിക്കായി പോയ തൊഴിലാളി സംഘത്തിൽപ്പെട്ട ആളാണ് അനു കുമാർ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണമുണ്ടായത്. ശബരി​ഗിരി- പള്ളം വൈദ്യുതി പദ്ധതിയുടെ നിർമാണമാണ് പുരോ​ഗമിക്കുന്നത്. 

ടവർ പണിക്കായി 18 പേരടങ്ങിയ തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. കോട്ടമൺപാറയിൽ നിന്ന് നാല് കിലോമീറ്റർ ഉള്ളിലേക്കുള്ള വനത്തിലായിരുന്നു ടവർ നിർമാണത്തിനായി ഇവർ എത്തിയത്. തൊഴിലാളികൾ വനത്തിലെ വിവിധ ഭാ​ഗങ്ങളിലായിരുന്നു. ടവർ ലൈനിന് താഴെ അടിക്കാട് വെട്ടുന്ന ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്നു അനു കുമാർ. 

ഈ സമയത്ത് ഒരു പന്നിയെ ആക്രമിക്കുകയായിരുന്നു കടുവ. അതിനിടെയാണ് അനു കുമാറിന് നേർക്ക് ഇത് ചാടി വീണത്. അനു കുമാറിന്റെ കാലിലും വയറ്റത്തും കടിയേറ്റു. സമീപത്ത് തന്നെ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികളാണ് ഒച്ച വച്ചും മറ്റും കടുവയെ ഓടിച്ചത്. കാലിനേറ്റ മുറിവ് ​ഗുരുതരമാണെന്നാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ