രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഡിസംബര്‍ രണ്ടാം വാരം;  ധനവകുപ്പ് തുക അനുവദിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 10:36 AM  |  

Last Updated: 30th November 2022 10:36 AM  |   A+A-   |  

pension

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മുടങ്ങിയ ക്ഷേമപെന്‍ഷന്‍ വിതരണം ഡിസംബര്‍ രണ്ടാം വാരം മുതല്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. രണ്ടു മാസത്തെ തുക ഒരുമിച്ച് നല്‍കും. ഇതിനായി 1800 കോടി ധനവകുപ്പ് അനുവദിച്ചു. 

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസത്തെ പെന്‍ഷനാണ് മുടങ്ങിയത്. 61 ലക്ഷം ഗുണഭോക്താക്കളാണ് പെന്‍ഷന് അര്‍ഹതയുള്ളത്. 

പെന്‍ഷന്‍ വിതരണത്തിന് പണം കണ്ടെത്തുന്നതിനായി 2000 കോടി കടമെടുക്കാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴും മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതിനെല്ലാം പണം ധൂര്‍ത്തടിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ‌ 

വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതി നിഷേധിച്ചു; കനത്ത സുരക്ഷ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ