ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th October 2022 08:20 AM  |  

Last Updated: 04th October 2022 08:20 AM  |   A+A-   |  

kerala rain update

ഫയല്‍ ചിത്രം


തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപം കൊണ്ടതോടെ സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത. എന്നാൽ ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പില്ല. ഉച്ചക്ക് ശേഷം മഴ ശക്തമാകാനാണ് സാധ്യത. 

കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് വീണ്ടും ന്യൂനമർദം രൂപംകൊണ്ടത്. ന്യൂനമർദത്തെ തുടർന്ന് കിഴക്കൻ മേഖലയിൽ മഴ ശക്തമാവും. 

ഒക്ടോബർ 03  മുതൽ ഒക്ടോബർ 07 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. അതേസമയം മഴ കനത്തതോടെ തിരുവനന്തപുരം പൊന്മുടി വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുളള റോഡ് തകർന്നു. ഇതോടെ പൊന്മുടി പൂർണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആലപ്പുഴയില്‍ ഇറങ്ങുന്നതിനിടെ ട്രെയിനിനും പാളത്തിനും ഇടയില്‍ വീണു; യുവതിക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ