യുവാവിന്റെ വായില്‍ കമ്പി കുത്തിയിറക്കി കൊന്ന കേസ്: പ്രതി പിടിയില്‍

കൊലയ്ക്കു ശേഷം ഒളിച്ചിരുന്ന സമീപത്തെ കാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മറയൂര്‍: ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മരിച്ച രമേശിന്റെ ബന്ധുവായ പെരിയകുടി സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. കൊലയ്ക്കു ശേഷം ഒളിച്ചിരുന്ന സമീപത്തെ കാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 

മറയൂര്‍ പെരിയ കുടിയില്‍ രമേശ് (27) ആണ് കഴിഞ്ഞദിവസം രാത്രി കൊല്ലപ്പെട്ടത്. രമേശിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് സുരേഷ്. സുരേഷിന്റെ ഭൂമിയില്‍ രമേശ് അവകാശം ഉന്നയിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. 

വാക്കുതര്‍ക്കത്തിനിടെ, സുരേഷ് കയ്യില്‍ കരുതിയിരുന്ന കമ്പി വടി കൊണ്ട് രമേശിന്റെ തലയ്ക്ക് അടിച്ചു. അടിയേറ്റു വീണ രമേശിന്റെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com