പാലക്കാട് പശുവിന് പേവിഷ ബാധ; പശുവിനെയും കിടാവിനെയും കൊല്ലാന്‍ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2022 10:14 AM  |  

Last Updated: 19th September 2022 10:14 AM  |   A+A-   |  

cow theft

പ്രതീകാത്മക ചിത്രം


 

പാലക്കാട്: മേലാമുറിയില്‍ പശുവിന് പേവിഷബാധ. എട്ടുവയസ്സുള്ള പശുവിന് പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി ഉടമസ്ഥന്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം മുതല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നതായി ഉടമ വ്യക്തമാക്കി. പശുവിനെയും കിടാവിനെയും കൊല്ലാന്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി. 

അതേസമയം, കണ്ണൂരില്‍ പേയിളകിയ പശുവിനെ കൊന്നു. പശുവിന്റെ ശരീരത്തിലെ മുറിവുകള്‍ പേപ്പട്ടി കടിച്ചതിന് സമാനമാണെന്ന് ഡോക്ടര്‍ സൂചിപ്പിച്ചു. കണ്ണൂരില്‍ മൂന്നാമത്തെ പശുവാണ് പേയിളകിയത് കാരണം ചാകുന്നത്. ഫിഷറീസ് കോമ്പൗണ്ടിന് സമീപത്താണ് പശുവിനെ ആദ്യം കണ്ടത്. ഇവിടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ സോപ്പ് വാങ്ങി മുറിവ് കഴുകിയത് ഞങ്ങൾ, അഭിരാമിക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​പ്പോ​ൾ വീ​ഴ്ച; ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രെ മാതാപിതാക്കളുടെ പരാതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ