ഗവര്‍ണര്‍ സ്വര്‍ണക്കച്ചവടക്കാരന്റെ വീട്ടില്‍ ആര്‍എസ്എസ് തലവനെ കണ്ടതാണ് ചോദ്യം ചെയ്തത്; എം വി ഗോവിന്ദന്‍

ബില്‍ ഒപ്പിടാത്തതുകൊണ്ട് ഒരു ഭരണഘടനാ പ്രതിസന്ധിയും ഉണ്ടാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
എം വി ഗോവിന്ദന്‍/ ഫയല്‍
എം വി ഗോവിന്ദന്‍/ ഫയല്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ഗവര്‍ണറായി പ്രവര്‍ത്തിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍എസ്എസ് സ്വയം സേവകനായി മാറരുത്. ഭരണഘടനാപരമായ കാര്യങ്ങളാണ് നിര്‍വഹിക്കേണ്ടത്. ബില്‍ ഒപ്പിടാത്തതുകൊണ്ട് ഒരു ഭരണഘടനാ പ്രതിസന്ധിയും ഉണ്ടാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

'ആര്‍എസ്എസിന്റെ സ്വയം സേവകനായി പ്രവര്‍ത്തിക്കാന്‍ പുറപ്പെട്ടാലുണ്ടാകുന്ന അബദ്ധമാണ് ഇനിയും വരാന്‍ പോകുന്നത്. ഗവര്‍ണറുടെ നിലയും വിലയും കാത്തുസൂക്ഷിക്കുന്നതിന് പകരം, ഞാന്‍ പണ്ടേ ആര്‍എസ്എസാണ്, അതിനാല്‍ ആര്‍എസ്എസിന്റെ മേധാവിയെ ലോകത്തിന്റെ ഏതു കോണില്‍പ്പോയും കാണും, എനിക്ക് ബാധ്യതയുണ്ട് എന്ന രീതിയില്‍ പറഞ്ഞാല്‍, കോണ്‍ഗ്രസ്, ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ വക്താവായി ആര്‍എസ്എസിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണല്ലോ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയായി അദ്ദേഹം കാണുന്നത്.' 

'ആ കാണുന്നത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ല. അതാണ് സിപിഎം അന്നും പറഞ്ഞത്. ഇന്നും പറയുന്നതും'. ഗവര്‍ണര്‍ ഒപ്പിടാത്തത് വെല്ലുവിളിയൊന്നുമല്ല. രാഷ്ട്രപതിയെ സമീപിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'അതൊക്കെ ആരുടേയും ചീട്ടില്ലാതെ ചെയ്യാന്‍ സാധിക്കുന്ന ഭരണഘടനാപരമായ കാര്യമല്ലേ' എന്നായിരുന്നു മറുപടി. 'ഭരണഘടനാപരമായും നിയമപരമായും പോകാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതുതന്നെയാണ് ഗവര്‍ണറും ചെയ്യേണ്ടത്. അതു ചെയ്യാതിരിക്കുന്നു എന്നതാണ് ഗവര്‍ണറെപ്പറ്റിയുള്ള ഏറ്റവും പ്രധാന ആക്ഷേപമെന്നും' എം വി ഗോവിന്ദന്‍ പറഞ്ഞു. 

ഗവര്‍ണര്‍ സ്വര്‍ണക്കച്ചവടക്കാരന്റെ വീട്ടില്‍ ആര്‍എസ്എസ് തലവനെ കണ്ടതാണ് സിപിഎം ചോദ്യം ചെയ്തത്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണ്. മാനസിക പ്രശ്‌നം ഉള്ളതുപോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നും  എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ പദവിയുടെ മാന്യത കൈവിടുകയാണെന്ന് മന്ത്രി കെ രാജനും കുറ്റപ്പെടുത്തി. മാന്യതയ്ക്ക് നിരക്കാത്ത പ്രയോഗങ്ങള്‍ നടത്തുന്നു. ഗവര്‍ണര്‍ക്ക് പിന്നില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അതു പുറത്തുവരുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com