ഓണപ്പരീക്ഷയ്ക്ക് മാർക്കു കുറഞ്ഞു, വീട്ടുകാരുടെ വഴക്കുപേടിച്ച് നാടുവിട്ട് 15കാരൻ; ബസ് ജീവനക്കാരുടെ സംശയം രക്ഷയായി

ഓണപ്പരീക്ഷയിൽ മലയാളത്തിന് മാര്‍ക്ക് കുറവാണ് കുട്ടിക്ക് ലഭിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കട്ടപ്പന; പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് വീട്ടുകാർ വഴക്കുപറയുമെന്ന് പേടിച്ച് നാടുവിട്ട് പത്താം ക്ലാസുകാരൻ. പത്തനംതിട്ട കോന്നി സ്വദേശിയായ വിദ്യാര്‍ഥിയാണ് തിങ്കളാഴ്ച സ്‌കൂള്‍ വിട്ടശേഷം നാട്ടുവിട്ടത്. സ്വകാര്യ ബസ് ജീവനക്കാർക്ക് തോന്നിയ സംശയമാണ് കുട്ടിയെ കണ്ടെത്താൻ സഹായകമായത്. 

ഓണപ്പരീക്ഷയിൽ മലയാളത്തിന് മാര്‍ക്ക് കുറവാണ് കുട്ടിക്ക് ലഭിച്ചത്. വീട്ടുകാരുടെ വഴക്കു പേടിച്ച് തിങ്കളാഴ്ച സ്കൂളിൽ നിന്ന് ഇറങ്ങിയ കുട്ടി വീട്ടിലേക്ക് പോകാതെ നാടുവിടാൻ തീരുമാനിക്കുകയായിരുന്നു. റാന്നിയില്‍നിന്ന് കട്ടപ്പനയ്ക്കുള്ള സ്വകാര്യബസില്‍ യാത്രചെയ്ത കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ ജീവനക്കാര്‍ ഉപ്പുതറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

രാത്രി എട്ടുമണിയോടെ പരപ്പില്‍ എത്തിയപ്പോള്‍ പോലീസ് കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം വീട്ടുകാരെ അറിയിച്ചു. രാത്രി പതിനൊന്നരയോടെ വീട്ടുകാര്‍ എത്തി കുട്ടിയെ ഏറ്റുവാങ്ങി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com