തൃശൂരില്‍ നിന്നും വേളാങ്കണ്ണിയ്ക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞു; മരണം മൂന്നായി; 40 പേര്‍ക്ക് പരിക്ക്

ഒല്ലൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്
അപകടത്തില്‍പ്പെട്ട ബസ് / ടിവി ദൃശ്യം
അപകടത്തില്‍പ്പെട്ട ബസ് / ടിവി ദൃശ്യം

തഞ്ചാവൂര്‍: തൃശൂരില്‍ നിന്നും വേളാങ്കണ്ണി തീര്‍ത്ഥാടനത്തിന് പോയ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. രണ്ടു സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. തൃശൂര്‍ ഒല്ലൂര്‍ നെല്ലിക്കുന്ന് സ്വദേശികളാണ് മരിച്ചത്. 40 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

തമിഴ്‌നാട്ടിലെ മന്നാര്‍ഗുഡിക്ക് സമീപം ഒറത്തനാടു വെച്ചാണ് അപകടമുണ്ടായത്. ബസ് റോഡിന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഒല്ലൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ് ജീവനക്കാരന് ഗുരുതര പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 
ബസില്‍ കുട്ടികള്‍ അടക്കം 51 പേരാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. 

തൃശൂര്‍ പട്ടിക്കാടുള്ള കെ വി ട്രാവല്‍സ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഏഴുമണിക്കാണ് സംഘം ഒല്ലൂരില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് യാത്ര തിരിച്ചത്. വേളാങ്കണ്ണിയില്‍ ഓശാന ഞായര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കാനായിരുന്നു സംഘം പോയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com