'പറമ്പിക്കുളത്ത് വേണ്ടേ വേണ്ട'; അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പ്രതിഷേധം; ഹൈക്കോടതിയിൽ റിവ്യൂ ഹർജി

അരിക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാനാണ് ഹൈക്കോടതി ഉത്തരവിട്ടത്
പ്രതിഷേധ പ്രകടനത്തില്‍ നിന്ന്/ ടിവി ദൃശ്യം
പ്രതിഷേധ പ്രകടനത്തില്‍ നിന്ന്/ ടിവി ദൃശ്യം

കൊച്ചി: കൊച്ചി: മൂന്നാര്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാട്ടുകാര്‍ക്ക് ശല്യക്കാരനായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ നെന്മാറ എംഎല്‍എ കെ ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. 

പറമ്പിക്കുളം മേഖലയോടു ചേര്‍ന്ന് ആറു പഞ്ചായത്തുണ്ട്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റിയാല്‍ ഈ പഞ്ചായത്തിലുള്ളവര്‍ക്ക് ഭീഷണിയാണ്. വിദഗ്ധ സമിതി ഈ പഞ്ചായത്തിലുള്ളവരുടെയോ, ഈ മേഖലയിലുള്ള ആരുടേയും അഭിപ്രായം തേടാതെയാണ് അരിക്കൊമ്പനെ മാറ്റാന്‍ തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ഇടുക്കിയിലേക്കാള്‍ ജനസാന്ദ്രത കൂടിയ മേഖലയാണ് പറമ്പിക്കുളം. ധാരാളം കടകളും സ്‌കൂളും റേഷന്‍ കടകളുമുണ്ട്. അതുകൊണ്ടു തന്നെ ഇടുക്കിയില്‍ നേരിട്ടതിന് സമാനമായ പ്രശ്‌നം പറമ്പിക്കുളത്തും ഉണ്ടാകുമെന്നാണ് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ മുതലമടയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടന്നു. 

നെന്മാറ എംഎല്‍എ കെ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആദിവാസി ജനതകളുള്ള 'പറമ്പിക്കുളത്ത് അരിക്കൊമ്പനെ വേണ്ടേ വേണ്ട' എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രതിഷേധം. ഒരുകാരണവശാലും അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനാകില്ലെന്നാണ് ജനകീയ സമിതിയുടെ നിലപാട്. അരിക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com