മദ്യലഹരിയില്‍ അലക്ഷ്യമായി ഓടിച്ചത് ചോദ്യം ചെയ്തു, തിരുവനന്തപുരത്ത് കാറിടിപ്പിച്ച് ബൈക്ക് യാത്രികനെ കൊല്ലാന്‍ ശ്രമം; ഗുരുതരാവസ്ഥയില്‍ 

ബൈക്ക് യാത്രക്കാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം
ബൈക്ക് ഇടിച്ചിടുന്ന കാറിന്റെ സിസിടിവി ദൃശ്യം
ബൈക്ക് ഇടിച്ചിടുന്ന കാറിന്റെ സിസിടിവി ദൃശ്യം

തിരുവനന്തപുരം: ബൈക്ക് യാത്രക്കാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം.  കാട്ടാക്കടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനായ ചാത്തനൂര്‍ സ്വദേശി അഖില്‍ കൃഷ്ണ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് ഇടിച്ചിട്ട കാര്‍ യാത്രക്കാരായ ഷംനാദ്, അഖില്‍ എന്നിവരെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായി വാഹനം ഓടിച്ചത് ചോദ്യംചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ അഖില്‍ കൃഷ്ണയെയാണ് കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ബൈക്കിന് കുറുകെ കാര്‍ നിര്‍ത്തി അഖില്‍ കൃഷ്ണയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. എന്നാല്‍ ബൈക്ക് എടുത്ത് അഖില്‍ കൃഷ്ണ മുന്നോട്ടുപോയി. പിന്നാലെ പിന്തുടര്‍ന്ന പ്രതികള്‍, ബൈക്ക് ഇടിച്ചിട്ട ശേഷം അതിവേഗം കാര്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. 

നെടുമങ്ങാട് നിന്ന് വെമ്പായം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു അഖില്‍ കൃഷ്ണ. ബൈക്ക് ഇടിച്ചിടുന്ന കാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com