പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങൾ, യുവം പരിപാടിക്കു ബദലായി 'യങ് ഇന്ത്യ ആസ്ക് ദ പിഎം'; ക്യാംപെയിനുമായി ഡിവൈഎഫ്ഐ

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് കൊല്ലം ബീച്ചിലെ യുവസംഗമം നാളെ‌ ഉദ്ഘാടനം ചെയ്യുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയ്ക്ക് ബദലായി ഡിവൈഎഫ്ഐയുടെ  യുവസംഗമം. പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങളുമായി യങ് ഇന്ത്യ ആസ്ക് ദ പിഎം’ എന്ന ക്യാംപയ്നാണ് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് കൊല്ലം ബീച്ചിലെ യുവസംഗമം നാളെ‌ ഉദ്ഘാടനം ചെയ്യുന്നത്.

യുവസംഗമത്തിനായി കൊല്ലത്ത് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. കാല്‍ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു. തൊഴിലില്ലായ്മ, സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങളാണുളളത്. യുവജനസംഗമത്തിന് മുന്നോടിയായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിവിധങ്ങളായ പ്രചാരണ പരിപാടികളും നടത്തി. ചോദ്യങ്ങളെ നേരിടാന്‍ ധൈര്യമില്ലാത്ത പ്രധാനമന്ത്രിയോട് നൂറുചോ‍ദ്യങ്ങള്‍ എന്നതാണ് ആസ്‌ക് ദി പി എം മുദ്രാവാക്യം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com