കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരതിനെ സ്വീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും നേതാക്കളും. എംവി ജയരാജന് ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ചു. എംഎല്‍എമാരായ കെവി സുമേഷും കടന്നപ്പള്ളി രാമചന്ദ്രനും വന്ദേഭാരത് എക്സ്പ്രസിനെ സ്വീകരിക്കാനായി എത്തിയിരുന്നു.
എക്സ്പ്രസിന് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. അതിനിടെ ഷൊര്‍ണൂരിലെത്തിയ സ്വീകരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്ദേഭാരതിന്റെ ബോഗിയിലെ ഗ്ലാസില്‍ നിറയെ വികെ ശ്രീകണ്ഠന് എംപിയുട പോസ്റ്റര്‍ പതിച്ചു. സംഭവത്തില്‍ ആര്‍പിഎഫ് കേസ് എടുത്തിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ