'ആ പരാമര്‍ശങ്ങള്‍ എന്റെ അറിവോടെയല്ല'; മുഖ്യമന്ത്രിയുടെ ഓഫീസിലെ 'ബാഹ്യ അധികാരകേന്ദ്ര'ത്തില്‍ വിശദീകരണവുമായി ഐജി ലക്ഷ്മണ

ഹര്‍ജി പിന്‍വലിക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടതായും ഐജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്
ഐജി ലക്ഷ്മണ, പിണറായി വിജയന്‍/ ഫയല്‍
ഐജി ലക്ഷ്മണ, പിണറായി വിജയന്‍/ ഫയല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ തന്റെ അറിവോടെയല്ലെന്ന് ഐജി ജി ലക്ഷ്മണ. ചീഫ് സെക്രട്ടറിക്ക് ഐജി നല്‍കിയ കത്താണ് പുറത്തു വന്നത്. വക്കാലത്ത് നല്‍കിയ അഡ്വ. നോബിള്‍ മാത്യുവാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. 

ആയുര്‍വേദ ചികിത്സയിലായിരുന്നതിനാല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി താന്‍ കണ്ടിട്ടില്ല. മാധ്യമവാര്‍ത്തകളിലൂടെയാണ് ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാമര്‍ശം ഉള്ളതായി അറിഞ്ഞത്. ഹര്‍ജി പിന്‍വലിക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടതായും ഐജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാജപുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളില്‍ ലഭിച്ച നോട്ടിസിന് മറുപടിയായി, എഫ്‌ഐആര്‍ റദ്ദാക്കണമെന്നും കേസില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. 

മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഭരണഘടനാ ബാഹ്യ 'അധികാരകേന്ദ്രം' പ്രവര്‍ത്തിക്കുന്നു. ഈ 'അധികാരകേന്ദ്രം' സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുകയും ഒത്തുതീര്‍പ്പിനു നേതൃത്വം നല്‍കുകയും ചെയ്യുന്നു. ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അയച്ച തര്‍ക്കങ്ങള്‍ പോലും തീര്‍പ്പാക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഈ അധികാരകേന്ദ്രം നിര്‍ദേശം നല്‍കുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 

ഐജി ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത്
ഐജി ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത്

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com