ഏക സിവിൽ കോഡിനെതിരെ നിയമസഭയിൽ ഇന്ന് പ്രമേയം; മുഖ്യമന്ത്രി അവതരിപ്പിക്കും

പ്രമേയം ഏകകണ്ഠമായി പാസാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
പിണറായി വിജയന്‍ / ഫയല്‍ ചിത്രം
പിണറായി വിജയന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും.   മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ചട്ടം 118 പ്രകാരമാണ് മുഖ്യമന്ത്രി  പ്രമേയം അവതരിപ്പിക്കുക. പ്രമേയം ഏകകണ്ഠമായി പാസാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

പ്രതിപക്ഷവും പ്രമേയത്തെ പിന്തുണയ്ക്കും. ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ സിപിഎമ്മും സിപിഐയും കോൺഗ്രസും മുസ്ലിം ലീഗും അടക്കമുള്ള കക്ഷികളെല്ലാം നേരത്തെ തന്നെ എതിർത്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നത്. 

പ്രമേയത്തിന്മേൽ പൊതു ചർച്ച ഉണ്ടായിരിക്കില്ല. അം​ഗങ്ങൾക്ക് ഭേദ​ഗതികൾ നിർദേശിക്കാം. ഏക സിവിൽ കോഡിനെതിരെയുള്ള പ്രക്ഷോഭത്തിൽ സഭയ്ക്ക് പുറത്ത് ഒരേ വേദിയിൽ എത്താനാകാത്ത എൽഡിഎഫിനും യുഡിഎഫിനും സഭയ്ക്കുള്ളിൽ യോജിച്ച നിലപാട് സ്വീകരിക്കാൻ പ്രമേയ അവതരണം അവസരമാകും. ഏക സിവിൽ കോഡ് വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും മതസംഘടനകളില്‍ നിന്നും ദേശീയ നിയമ കമ്മിഷൻ അഭിപ്രായം തേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com