കുടുംബ വഴക്ക്; തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ​​ഗൃഹനാഥൻ മരിച്ചു

കുത്തേറ്റതിനു പിന്നാലെ റിച്ചാർഡിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബന്ധുവിന്റെ കുത്തേറ്റ് ​ഗൃഹനാഥൻ മരിച്ചു. കഠിനംകുളം ശാന്തിപുരത്താണ് സംഭവം. ശാന്തിപുരം സ്വദേശി റിച്ചാർഡാണ് മരിച്ചത്. സനിൽ എന്നയാളാണ് പ്രതി. ആക്രമണത്തിനിടെ ഇയാൾക്ക് പരിക്കേറ്റു. പ്രതി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 

ഇന്ന് വൈകീട്ടാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കുത്തേറ്റതിനു പിന്നാലെ റിച്ചാർഡിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

​ഗൃഹനാഥനെ മർദ്ദിക്കുന്നതിനിടെയിൽ പ്രതിയെ റിച്ചാർഡിന്റെ മകൻ വടി കൊണ്ടു അടിച്ചിരുന്നു. ഇതേത്തുടർന്നാണ് സനിലിനു പരിക്കേറ്റത്. റിച്ചാർഡിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com