ഓ​ഗസ്റ്റിൽ 90 ശതമാനം മഴ കുറഞ്ഞു; മൺസൂണിൽ 44 ശതമാനത്തിന്റെ കുറവ്, സംസ്ഥാനം കൊടും വരൾച്ചയിലേക്ക്

കാലാവര്‍ഷത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോള്‍ 44 ശതമാനം കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  മണ്‍സൂണ്‍ മഴ കുറഞ്ഞതോടെ വരും ദിവസങ്ങളില്‍ സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടേണ്ടി വരുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 15 വരെ ലഭിക്കേണ്ടിരുന്നത് 1556 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ കാലാവര്‍ഷത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോള്‍ 44 ശതമാനം കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്. 

ഓഗസ്റ്റ് ഒന്ന് മുതല്‍ 15 വരെ 254.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 25.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. മഴ ലഭിച്ചില്ലെങ്കില്‍ ലോഡ്‌ഷെഡിങ് ഒഴിവാക്കാന്‍ കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടി വരും. അണക്കെട്ടുകളില്‍ ജലനിരപ്പ് നിലവില്‍ ശരാശരി 37 ശതമാനമാണ്. 

അടുത്ത രണ്ടാഴ്ചക്കുള്ളില്‍ കാര്യമായ മഴ ലഭിച്ചേക്കില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അങ്ങനെ പോയാല്‍ വരും മാസങ്ങളില്‍ കേരളത്തില്‍ വരള്‍ച്ച രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com