ഇടുക്കിയില്‍ 31 ശതമാനം വെള്ളം മാത്രം; മുന്‍ വര്‍ഷത്തേക്കാള്‍ 54 അടി കുറവ്; മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് താഴുന്നു

ജലനിരപ്പ് 2280 അടിയിലെത്തിയാല്‍ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം നിര്‍ത്തിവെക്കേണ്ടി വരും
ഇടുക്കി അണക്കെട്ട്, ഫയൽ ചിത്രം
ഇടുക്കി അണക്കെട്ട്, ഫയൽ ചിത്രം

തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായതോടെ, സംസ്ഥാനത്തെ ഡാമുകള്‍ വറ്റി വരളുന്നു. ഇടുക്കി ഡാമില്‍ 31 ശതമാനം വെള്ളം മാത്രമാണുള്ളത്. ജലനിരപ്പ് 2332 അടിയായി താഴ്ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വെള്ളം 54 അടി കുറവാണ് ഇപ്പോഴുള്ളത്. 

കഴിഞ്ഞ വര്‍ഷം ഇതേസമയം സംഭരണ ശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ളത് 31 ശതമാനം വെള്ളം മാത്രമാണ്.  31 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് വൈദ്യുതി ഉല്‍പ്പാദനത്തിന് അവശേഷിക്കുന്നത്. മഴയുടെ അളവില്‍ 59 ശതമാനം കുറവുണ്ടായതാണ് ജലനിരപ്പ് കുറയാന്‍ കാരണം. 

ഇനിയും ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി ഉത്പാദനവും പ്രതിസന്ധിയിലാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ജലനിരപ്പ് 2280 അടിയിലെത്തിയാല്‍ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം നിര്‍ത്തിവെക്കേണ്ടി വരും. സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിലും 10 മുതല്‍ 20 അടിവരെ ജലനിരപ്പില്‍ കുറവുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com