കെഎസ്ആര്‍ടിസിക്ക് തിരുവനന്തപുരത്തേക്ക് 113 ഇലക്ട്രിക് ബസുകള്‍ കൂടി; മാര്‍ഗദര്‍ശി ആപ്പ് പുറത്തിറക്കി

ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ അറിയാനാവും
മന്ത്രിമാരായ എംബി രാജേഷും ​ആന്റണി രാജുവും/ ഫെയ്സ്ബുക്ക്
മന്ത്രിമാരായ എംബി രാജേഷും ​ആന്റണി രാജുവും/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് തിരുവനന്തപുരം നഗരത്തിലേക്ക്  113 ഇലക്ട്രിക് ബസുകള്‍ നല്‍കും. സിറ്റി സര്‍വീസിനായി തിരുവനന്തപുരം കോര്‍പ്പറേഷനാണ് ബസുകള്‍ നല്‍കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകള്‍ വാങ്ങുന്നത്. 

ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ആദ്യബാച്ച് എന്ന നിലയില്‍ 60 ബസുകള്‍ 26-ാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും. ഗതാഗതമന്ത്രി ആന്റണി രാജു ബസുകള്‍ ഏറ്റുവാങ്ങും. 

യാത്രക്കാര്‍ക്ക് ബസ് സൗകര്യം എളുപ്പത്തില്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് സിറ്റിയുടെ മാര്‍ഗദര്‍ശി ആപ്പ് പുറത്തിറക്കി. തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്നാണ് ആപ്പ് പുറത്തിറക്കിയത്. ആപ്പു വഴി ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ അറിയാനാവും. 

തിരുവനന്തപുരം നഗരത്തെ അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക നഗരമാക്കി മാറ്റുന്നതിനുള്ള വിവിധ പദ്ധതികളാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഏതാനും മാസം കൊണ്ട് മിക്ക പദ്ധതിയും പൂര്‍ത്തീകരിക്കാനാകുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.  നിലവില്‍ 50 ഇ ബസുകള്‍ കെഎസ്ആര്‍ടിസി സിറ്റി സര്‍വീസിനുണ്ട്. 113 ഇ ബസുകള്‍ കൂടി നല്‍കുന്നതോടെ, ആകെ 163 ബസുകള്‍ കെഎസ്ആര്‍ടിസിക്ക് സിറ്റി സര്‍വീസിന് ലഭിക്കുമെന്ന് മന്ത്രി രാജേഷ് കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com