ചുഴലിക്കാറ്റ് മുന്നറിയിപ്പ് : നിരവധി ട്രെയിനുകൾ റദ്ദാക്കി

വിവിധ സ്ഥലങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റ് പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ഇന്നു പുറപ്പെടേണ്ട കോട്ടയം-നരാസ്പുര്‍ സപെഷ്യല്‍, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ്, നാളെ പുറപ്പെടേണ്ട കൊല്ലം-സെക്കന്തരാബാദ് സ്പെഷ്യല്‍, ആറിനുള്ള കൊച്ചുവേളി-ഗോരക്പുര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് തുടങ്ങിയവയുടെ സര്‍വീസുകളാണ് റദ്ദാക്കിയത്.

ഡിസംബർ 5, 6 തീയതികളിലെ ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ്, ആറിനുള്ള ഷാലിമാര്‍-നാഗര്‍കോവില്‍ ഗുരുദേവ് എക്‌സ്പ്രസ്, 6, 7 തീയതികളിലെ ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്, 4, 5 തീയതികളിലെ സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, 5, 6, 7 തീയതികളില്‍ തിരുവനന്തപുരത്തു നിന്നുള്ള ശബരി എക്‌സ്പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ നഗര്‍ എക്‌സ്പ്രസ്, 6, 7 തീയതികളിലെ കന്യാകുമാരി-ദിബ്രുഗഡ് എക്‌സ്പ്രസ് തുടങ്ങിയവയുടെ സര്‍വീസുകളും റദ്ദാക്കി.

ഇന്നു പുറപ്പെടേണ്ട എറണാകുളം-പട്ന എക്‌സ്പ്രസ്, അഞ്ചിനും ഏഴിനുമുള്ള പട്ന-എറണാകുളംഎക്‌സ്പ്രസുകള്‍, നാലിനുള്ള കൊച്ചുവേളി-കോര്‍ബ, ആറിനുള്ള കോര്‍ബ- കൊച്ചുവേളി എക്‌സ്പ്രസ്, നാലിനുള്ള ബിലാസ്പുര്‍-എറണാകുളം, ആറിനുള്ള എറണാകുളം-ബിലാസ്പുര്‍ എക്‌സ്പ്രസുകള്‍, നാലിനുള്ള ഹാട്യ-എറണാകുളം, ആറിനുള്ള എറണാകുളം-ഹാട്യ പ്രതിവാര എക്‌സ്പ്രസുകള്‍ എന്നിവയുടെ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com