മലപ്പുറത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു; 25 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 
ടി വി ദൃശ്യം
ടി വി ദൃശ്യം

മലപ്പുറം: മലപ്പുറത്ത് സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 25ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മലപ്പുറം മരവട്ടം ഗ്രേസ് വാലി പബ്ലിക് സ്‌കൂളിന്റെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. പാങ് കടുങ്ങാമുടിയില്‍ വെച്ചാണ് അപകടമുണ്ടായത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

നിയന്ത്രണം വിട്ട് ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു.  ഇറക്കത്തില്‍ നിയന്ത്രണം വിട്ട  ബസ് മരത്തില്‍ ഇടിക്കുകയും  മറിയുകയുമായിരുന്നുവെന്നാണ് ദൃഷ്‌സാക്ഷികള്‍ പറയുന്നത്. 42 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 25ഓളം കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com