നടുവേദനയ്ക്കുള്ള ഒറ്റമൂലിയെന്ന വ്യാജേന ചാരായം വിൽപ്പന, വാറ്റാൻ പഠിച്ചത് യൂട്യൂബിലൂടെ; യുവാവ് പിടിയിൽ

സ്ഥിരമായി വാങ്ങുന്ന ഏതാനും ചില പരിചയക്കാർക്ക് മാത്രമാണ് റോക്കി ജിതിൻ ഒറ്റമൂലി വിറ്റിരുന്നത്
റോക്കി ജിതിൻ
റോക്കി ജിതിൻ

കൊച്ചി: നടുവേദനക്കുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായം വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. പള്ളിപ്പുറം മാണി ബസാർ സ്വദേശി പള്ളി പറമ്പിൽ വീട്ടിൽ റോക്കി ജിതിൻ ആണ് പിടിയിലായത്. എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച വിവരം അനുസരിച്ചാണ് പരിശോധന നടത്തിയത്. ഇയാളിൽ നിന്ന് എട്ട് ലിറ്ററോളം ചാരായവും 10 ലിറ്ററോളം വാഷും പിടിച്ചെടുത്തു. 

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ എക്സൈസ് നടത്തുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള നിരീക്ഷണത്തിലാണ് നടുവേദനയ്ക്കുള്ള ഒറ്റമൂലിയുടെ വിൽപ്പന നടക്കുന്നതായി വിവരം ലഭിക്കുന്നത്. 100 മില്ലിലിറ്ററിന് 150 രൂപ എന്ന നിരക്കിലായിരുന്നു വിൽപ്പന. സ്ഥിരമായി വാങ്ങുന്ന ഏതാനും ചില പരിചയക്കാർക്ക് മാത്രമാണ് റോക്കി ജിതിൻ ഒറ്റമൂലി വിറ്റിരുന്നത്. തുടർന്നാണ് ഇയാളുടെ താമസ സ്ഥലം കണ്ടെത്തി പരിശോധന നടത്തിയത്. 

യൂട്യൂബ് നോക്കിയാണ് ചാരായ വാറ്റുപഠിച്ചത് എന്നാണ് ജിതിൻ പറഞ്ഞത്. പിടിക്കപ്പെടാതിരിക്കാനാണ് ഒറ്റമൂലി എന്ന രീതിയിൽ പരിചയക്കാർക്ക് മാത്രം ചാരായം വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച്ച് ആവശ്യക്കാർക്ക് താമസസ്ഥലത്ത് എത്തിച്ച് കൊടുക്കുകയായിരുന്നു ചെയ്തിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തി. ഇയാൾ ചാരായം വാറ്റുന്നതിന് ഉപയോഗിച്ചിരുന്ന വാറ്റുപകരണങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com