ഒരാഴ്ചയായി കൊച്ചിയിൽ നിർത്തിയിട്ട കാറിനു പാലിയേക്കരയിൽ ടോൾ! 

ഫ്ലാറ്റിനു മുന്നിൽ അഴുക്കുചാൽ നിർമാണം നടക്കുന്നതിനാൽ ഒരാഴ്ചയായി വാഹനം പുറത്തിറക്കാൻ പ്രജീഷിനു സാധിച്ചിരുന്നില്ല. കടവന്ത്ര പൊലീസിൽ പരാതി നൽകി
പാലിയേക്കര ടോള്‍ പ്ലാസ/ ഫയല്‍ ചിത്രം
പാലിയേക്കര ടോള്‍ പ്ലാസ/ ഫയല്‍ ചിത്രം

തൃശൂർ: ഒരാഴ്ചയായി കൊച്ചി കടവന്ത്രയിൽ നിർത്തിയട്ട കാറിനു തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലൂടെ കടന്നു പോയതായി കാണിച്ചു കാറിന്റെ ഫാസ്ടാ​ഗിൽ നിന്നു ടോൾ പിടിച്ചു. കടവന്ത്ര പോണോത്ത് സൗത്ത് റോഡ് റോഷൻ എൽക്ലേവിൽ പ്രജീഷിന്റെ കാർ ടോൾ പ്ലാസയിലൂടെ കടന്നു പോയതായി കാണിച്ച് ബുധനാഴ്ച രാവിലെ 11.34നു ഫാസ്ടാ​ഗിൽ നിന്നു തുക പിടിച്ചത്. 

ഫ്ലാറ്റിനു മുന്നിൽ അഴുക്കുചാൽ നിർമാണം നടക്കുന്നതിനാൽ ഒരാഴ്ചയായി വാഹനം പുറത്തിറക്കാൻ പ്രജീഷിനു സാധിച്ചിരുന്നില്ല. കടവന്ത്ര പൊലീസിൽ പരാതി നൽകി. ടോൾ ബൂത്തിലെ നമ്പറിൽ വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.

ടോൾ ബൂത്തുകളിൽ ചില വാഹനങ്ങളുടെ ഫാസ്ടാ​ഗ് സാങ്കേതിക പ്രശ്നം മൂലം ഓട്ടോമാറ്റിക് റീഡ് ചെയ്യാതെ വരുമ്പോൾ ജീവനക്കാർ നേരിട്ടു നമ്പർ ടൈപ്പ് ചെയ്യാറുണ്ട്. ഇതിൽ വരുന്ന പിഴവാണെന്നു ടോൾ കമ്പനി പറയുന്നു. വാഹന നമ്പർ മാത്രം രേഖപ്പെടുത്തുമ്പോൾ അക്കൗണ്ടിൽ നിന്നു പണം പോകുന്നത് അക്കൗണ്ടുകളുടെ സുരക്ഷിതത്വം സംബന്ധിച്ചു ആശങ്കയുണ്ടാക്കുന്നതാണ്. 

നേരത്തെയും ഇത്തരത്തിൽ പലർക്കും പണം നഷ്ടമായതായി പരാതി ഉയർന്നിരുന്നു. ടോൾ പ്ലാസ ഓഫീസിൽ ബന്ധപ്പെട്ടാൽ പണം തിരികെ നൽകുമെന്നു അധികൃതർ വ്യക്തമാക്കി. ബന്ധപ്പെടേണ്ട നമ്പർ: 7994777180.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com