കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ജില്ലാ സെക്രട്ടറിയും സിപിഎം നേതാക്കളും ഇന്ന് ഇഡിക്ക് മുന്നില്‍

ഇത് നാലാം തവണയാണ് ജില്ലാ സെക്രട്ടറി വര്‍ഗീസിന് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്/ ഫയൽ
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്/ ഫയൽ

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ സിപിഎം നേതാക്കളെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ഏരിയാ കമ്മിറ്റി അംഗവുമായ എംബി രാജു, ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് പീതാംബരന്‍ എന്നിവരോടാണ് ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. 

ഇത് നാലാം തവണയാണ് ജില്ലാ സെക്രട്ടറി വര്‍ഗീസിന് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. നവംബര്‍ 24, ഡിസംബര്‍ ഒന്ന് തീയതികളില്‍ ഹാജരായെങ്കിലും ഡിസംബര്‍ അഞ്ചിനുള്ള നോട്ടീസില്‍ ഹാജരായിരുന്നില്ല. തൃശ്ശൂര്‍ ജില്ലയില്‍ നവകേരളസദസ്സ് നടക്കുന്നതിനാല്‍ മറ്റൊരു ദിവസത്തേക്ക് ചോദ്യംചെയ്യല്‍ മാറ്റണമെന്ന് എംഎം വര്‍ഗീസ് ആവശ്യപ്പെടുകയായിരുന്നു. 

കരുവന്നൂര്‍ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റായ പീതാംബരന്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയാണ്. എംബി രാജു, പീതാംബരന്‍ എന്നിവരുടെ പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. വായ്പകള്‍ ആര്‍ക്കൊക്കെ നല്‍കണം എന്നതിലും ഇവര്‍ ഇടപെട്ടിരുന്നു എന്നാണ് ഇഡിയുടെ ആരോപണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com