കൊടുങ്ങല്ലൂരിലെ സിപിഎം നേതാവിന്റെ കൊലപാതകം;  ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു 

സാക്ഷിമൊഴികളില്‍ കോടതി അവിശ്വാസം പ്രകടിപ്പിച്ചും തെളിവുകള്‍ അപര്യാപ്തമാണെന്നും കാണിച്ചാണ് കോടതി വിധി. 
കെയു ബിജു
കെയു ബിജു

തൃശൂര്‍:  കൊടുങ്ങല്ലൂരിലെ സിപിഎം- ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന കെയു ബിജു കൊലപാതകക്കേസില്‍ പ്രതികളെ വെറുതെവിട്ടു. 13 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. സാക്ഷിമൊഴികളില്‍ കോടതി അവിശ്വാസം പ്രകടിപ്പിച്ചും തെളിവുകള്‍ അപര്യാപ്തമാണെന്നും കാണിച്ചാണ് കോടതി വിധി. 

സിപിഎം കൊടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന കെ യു ബിജുവിനെതിരെ 2008 ജൂണ്‍ 30നാണ് ആക്രമണം നടന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു. സഹകരണബാങ്കിലെ കുറി പിരിക്കാന്‍ സൈക്കിളില്‍ വരുകയായിരുന്ന ബിജുവിനെ ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞു നിര്‍ത്തി ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് തലക്കും കൈകാലുകള്‍ക്കും മാരകമായി അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

ജോബ്, ഗിരീഷ്, സേവ്യര്‍, സുബിന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാര്‍, മനോജ്, ഉണ്ണികൃഷ്ണന്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍, തുടങ്ങിയവരായിരുന്നു പ്രതികള്‍. മൈനറായിരുന്ന രണ്ടാം പ്രതിയുടെ വിചാരണ തൃശൂര്‍ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ നടക്കുകയാണ്. അഡ്വ. പാരിപ്പിള്ളി ആര്‍ രവീന്ദ്രനായിരുന്നു കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com