വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ്: ഈ കാര്യങ്ങള്‍ ചെയ്യരുതെന്ന് കെഎസ്ഇബി

വൈദ്യുതിയില്ല എന്ന തെറ്റിദ്ധാരണയില്‍ മരങ്ങളും മരക്കൊമ്പുകളും നീക്കം ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളെ തുടര്‍ന്ന് ലൈനില്‍ വൈദ്യുതിയില്ല എന്ന തെറ്റിദ്ധാരണയില്‍ മരങ്ങളും മരക്കൊമ്പുകളും നീക്കം ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. എച്ച്ടി ലൈന്‍ മാത്രം ഓഫാക്കുകയും എല്‍ടി ലൈന്‍ ഓഫ് ആക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഓരോ ഭാഗത്തെയും ജോലി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലൈന്‍ ഭാഗികമായി ചാര്‍ജ് ചെയ്യാനും ഇടയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

കെഎസ്ഇബി അറിയിപ്പിന്റെ പൂര്‍ണരൂപം

വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് അല്ലെങ്കില്‍ എസ്എംഎസ് വഴി കെ എസ് ഇ ബി നല്‍കുന്ന സന്ദേശങ്ങളെത്തുടര്‍ന്ന് ലൈനില്‍ വൈദ്യുതിയില്ല എന്ന തെറ്റിദ്ധാരണയില്‍ ലൈന്‍ കടന്നു പോകുന്ന പ്രദേശത്തുള്ള മരങ്ങളും മരക്കൊമ്പുകളും  നീക്കം ചെയ്യാന്‍ പൊതുജനങ്ങള്‍ മുതിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലപ്പോഴും എച്ച് ടി ലൈന്‍ മാത്രം ഓഫാക്കുകയും എല്‍ ടി ലൈന്‍ ഓഫ് ആക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഓരോ ഭാഗത്തെയും ജോലി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലൈന്‍ ഭാഗികമായി ചാര്‍ജ് ചെയ്യാനും ഇടയുണ്ട്. കൂടാതെ, ടച്ചിംഗ് വെട്ടുന്ന ജോലി പല കാരണങ്ങളാലും മാറ്റിവയ്ക്കുന്ന സാഹചര്യവും ഉണ്ടായേക്കാം.

ആയതിനാല്‍ വൈദ്യുതി ഓഫാകും എന്ന അറിയിപ്പ് ലഭിച്ചാലും കെഎസ്ഇബി ഓഫീസുമായി  ബന്ധപ്പെട്ട് പ്രത്യേക അനുമതി ലഭിച്ചതിനു ശേഷം കെഎസ്ഇബി നിയോഗിക്കുന്ന സൂപ്പര്‍വൈസറുടെ സാന്നിധ്യത്തില്‍ മാത്രമേ ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പാടുള്ളു എന്ന് ഓര്‍മ്മപ്പെടുത്തുന്നു. ഇത്തരത്തിലല്ലാതെ ലോഹ നിര്‍മ്മിതമോ അല്ലാത്തതോ ആയ തോട്ടികളോ, ഏണികളോ വൈദ്യുതി ലൈനിന് സമീപം കൊണ്ടുവരുന്നത്  നിയമവിരുദ്ധവും വലിയ അപകടത്തിന് കാരണമാകുന്നതുമാണ്. ാഗ്രത പുലര്‍ത്താം, അപകടം ഒഴിവാക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com