തിരുവനന്തപുരം: ലൊക്കേഷൻ ചോദിച്ചറിഞ്ഞ് വീട്ടിൽ അതിക്രമിച്ചു കടന്ന് 17 വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുൽ (20) ആണ് അറസ്റ്റിലായത്.
അയിരൂരിൽ ആണ് സംഭവം. സോഷ്യൽമീഡിയ വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് വീടിൻറെ ലൊക്കേഷൻ ചോദിച്ചറിഞ്ഞ ശേഷം വീട്ടിൽ എത്തുകയായിരുന്നു.തുടർന്ന് പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോയും യുവാവിൻറെ പക്കൽ ഉണ്ടെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറയുന്നു.
പോക്സോ, ഐടി ആക്ടുകൾ പ്രകാരമാണ് യുവാവിനെതിരെ അയിരൂർ പൊലീസ് കേസെടുത്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക