ഗുരുവായൂരില്‍ വിവാഹം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാര്‍ തലകീഴായി മറിഞ്ഞു, വധൂവരന്‍മാരുള്‍പ്പെടെ 5 പേര്‍ക്ക് പരിക്ക്

താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായ് മറിയുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശ്ശൂര്‍: ഗുരുവായൂരില്‍ താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞു. വധൂവരന്‍മാര്‍ക്കും മറ്റ് മൂന്നുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. പാലപ്പെട്ടി പുതിയിരുത്തിയിലായിരുന്നു അപകടം. 

താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായ് മറിയുകയായിരുന്നു. വരനും വധുവും അടക്കം അഞ്ചു പേര്‍ക്കാണ് പരിക്കുള്ളത്.

ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ചാവക്കാട് പൊന്നാനി ദേശീയ പാതയില്‍ പുതിയിരുത്തിയിലാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ കണ്ണൂര്‍ സ്വദേശികളായ വത്സല (64), വിഷ്ണു (25), ശ്രാവണ്‍ (27), ദേവപ്രിയ (22), സവിത (50) എന്നിവരെ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂരില്‍ താലി കെട്ട് ചടങ്ങില്‍ പങ്കെടുത്ത് കണ്ണൂരിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com