പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണം; ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘത്തെ പ്രതിരോധിക്കും; ആകാശ് തില്ലങ്കേരിക്കെതിരെ ഡിവൈഎഫ്‌ഐ

കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ മാധ്യമങ്ങളെ കൂച്ചുവിലങ് ഇടുന്ന കാലത്ത് സത്യം വിളിച്ചു പറയേണ്ടുന്ന ബദല്‍ മാര്‍ഗമാണ് സോഷ്യല്‍ മീഡിയ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: എടയന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ ഡിവൈഎഫ്‌ഐ. പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാക്കമ്മറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. നേതാക്കളെ അധിക്ഷേപിക്കുന്ന ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘത്തെ പ്രതിരോധിക്കും. ആകാശ് തില്ലങ്കേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രസ്താവനയുടെ പൂര്‍ണരൂപം

ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷിനെതിരെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരിക്കെ ആര്‍എസ്സ്എസ്സുകാരാല്‍ കൊലചെയ്യപ്പെട്ട ധീര രക്തസാക്ഷി ബിജുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ വഴി വ്യക്തി അധിക്ഷേപത്തിന് നേതൃത്വം നല്‍കുന്ന ക്വട്ടേഷന്‍ സ്വര്‍ണ്ണകടത്ത് സംഘത്തെ ശക്തമായി പ്രതിരോധിക്കാന്‍ തയ്യാറാവുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഇവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ജന്മി നടുവാഴിത്വത്തിനെതിരെ വീറുറ്റ പോരാട്ടം നയിച്ച് 11 പേര്‍ രക്തസാക്ഷിത്വം വരിച്ച, രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്നും ഉര്‍ജ്വദായകമായി നിലകൊള്ളുന്ന ചരിത്ര പ്രദേശമാണ് തില്ലങ്കേരി. ആ നാടിന്റെ ചരിത്രവും നാമവും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് ജീവിക്കുന്ന ചില ഇത്തിള്‍ കണ്ണികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. സ്വര്‍ണ്ണ കടത്തിന് നേതൃത്വം നല്‍കുന്ന ആകാശ് എന്ന വ്യക്തിയും അയാളുടെ സംഘഗങ്ങളുമാണ് ഡിവൈഎഫ്‌ഐ യെയും രക്തസാക്ഷി കുടുംബാംഗങ്ങളെയും അധിക്ഷേപിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരക്കാരെയും അവരുടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും നേരത്തെ തന്നെ തള്ളിപ്പറയുകയും സമൂഹമദ്ധ്യത്തില്‍ തുറന്നുകാണിക്കുകയും ചെയ്തത് ഡിവൈഎഫ്‌ഐ ആയിരുന്നു. ശക്തമായ നിലപാടാണ് ഇന്നും ഡിവൈഎഫ്‌ഐ ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. ഇതോടെ ഡിവൈഎഫ്‌ഐ യെയും അതിന്റെ നേതൃത്വത്തെയും നവമാധ്യമങ്ങളിലൂടെ ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുക എന്ന മാര്‍ഗമാണ് ഇവര്‍ സ്വീകരിക്കുന്നത്.
സാമുഹ്യ മാധ്യമങ്ങള്‍ വഴി എന്തും വിളിച്ചു പറയാമെന്നും ആരെയും വ്യക്തിഹത്യ നടത്താമെന്നുമാണ് ഈക്കൂട്ടര്‍ കരുതുന്നത്.
കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ മാധ്യമങ്ങളെ കൂച്ചുവിലങ് ഇടുന്ന കാലത്ത് സത്യം വിളിച്ചു പറയേണ്ടുന്ന ബദല്‍ മാര്‍ഗമാണ് സോഷ്യല്‍ മീഡിയ എന്നാല്‍ അതിനെ ക്വട്ടേഷന്‍ സ്വര്‍ണ്ണകടത്തു മാഫിയ തങ്ങള്‍ക്ക് എതിരായി സംസാരിക്കുന്നവരെ ഭീഷണിപെടുത്താനുള്ള മാര്‍ഗ്ഗമായി ആണ് ഉപയോഗിക്കുന്നത്  സ്ത്രീകള്‍ക്ക് എതിരെ പോലും പൊതുമധ്യത്തില്‍ ഉപയോഗിക്കാന്‍ അറപ്പ് തോന്നുന്ന ഭാഷയാണ് ഇക്കൂട്ടര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് നാടിന്റെ സമാധാനം തകര്‍ക്കുന്ന ഈ പൊതുശല്യങ്ങളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തപെടുത്തണമെന്നും കര്‍ശനമായ പോലീസ് നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com