ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍; രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ച് സിപിഎം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ തില്ലങ്കേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ച്  സിപിഎം
ആകാശ് തില്ലങ്കേരി/ഫെയ്‌സ്ബുക്ക്
ആകാശ് തില്ലങ്കേരി/ഫെയ്‌സ്ബുക്ക്


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ തില്ലങ്കേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ച്  സിപിഎം. ആകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വന്നതിന് പിന്നാലെയാണ് പൊതുയോഗം വിളിച്ചത്. തിങ്കളാഴ്ചയാണ് യോഗം. 

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ കോടതിയില്‍ ഹാജരായ ആകാശ്, ജാമ്യമെടുത്തിരുന്നു. കൂട്ടുപ്രതികളായ ജിജോയ്ക്കും ജയപ്രകാശിനും ജാമ്യം കിട്ടിയ ശേഷമാണ് ഇന്നലെ ആകാശ് നാടകീയമായി മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടിയത്. 

നേരത്തെ, ആകാശിനെ തള്ളി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രംഗത്തുവന്നിരുന്നു. ഷുഹൈബ് വധക്കേസില്‍ സിപിഎമ്മിന് പങ്കില്ലെന്നും ആകാശ് ക്വട്ടേഷന്‍ നേതാവ് ആണെന്നും ജയരാജന്‍ പറഞ്ഞിരുന്നു. കേസില്‍ മാപ്പുസാക്ഷിയാകാനുള്ള ശ്രമമാണ് ആകാശിന്റേത്. രക്ഷപ്പെടാന്‍ വേണ്ടി ഓരോ കാര്യങ്ങള്‍ പറയുകയാണെന്നും ജയരാജന്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com