സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട ട്രെയിനില്‍ കയറിപ്പറ്റാന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി; യാത്രക്കാരന്‍ പിടിയില്‍ 

ട്രെയിന്‍ എറണാകുളത്തു നിന്നും വിട്ടപ്പോഴായിരുന്നു വ്യാജ ബോംബ് ഭീഷണി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരന്‍. രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ കയറാനാണ് ബോംബ് ഭീഷണി മുഴക്കിയത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ട്രെയിന്‍ എറണാകുളത്തു നിന്നും വിട്ടപ്പോഴായിരുന്നു വ്യാജ ബോംബ് ഭീഷണി.

പഞ്ചാബ് സ്വദേശി ജയ്‌സിങ് റാത്തറാണ് ഫോണില്‍ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയത്. ഫോണ്‍സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധനയ്ക്കായി ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ടു. ബോംബ് സ്‌ക്വാഡ് തീവണ്ടിയില്‍ പരിശോധന നടത്തുന്നതിനിടെ, യാത്രക്കാരന്‍ ഷൊര്‍ണൂരിലെത്തി ട്രെയിനില്‍ കയറിപ്പറ്റുകയും ചെയ്തു.

പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഇതിനിടെ വ്യാജ ഭീഷണി മുഴക്കിയത് ജയ്‌സിങ് റാത്തറാണെന്നും റെയില്‍വേ പൊലീസ് കണ്ടെത്തി. ട്രെയിനില്‍ നിന്നും ആര്‍പിഎഫ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് റെയില്‍വേ പൊലീസ് സൂചിപ്പിച്ചു.  

തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ട്രെയില്‍ രാത്രി 11.30 ഓടെയാണ് എറണാകുളത്ത് എത്തുന്നത്. ഈ ട്രെയിനില്‍ കയറാന്‍ ജയ്‌സിങ് ടിക്കറ്റെടുത്തെങ്കിലും സമയത്ത് സ്‌റ്റേഷനിലെത്താന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. ട്രെയിന്‍ തൃശൂരോ, ഷൊര്‍ണൂരോ പിടിച്ചിടുമ്പോള്‍ കയറാനായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com