ഇ എസ് ബിജിമോള്‍ / ഫയല്‍ചിത്രം
ഇ എസ് ബിജിമോള്‍ / ഫയല്‍ചിത്രം

ബിജിമോളെ 'പിന്നേയും വെട്ടി'; സിപിഐ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്ന് പുറത്ത്

സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ഇഎസ് ബിജിമോളെ ഒഴിവാക്കി


തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ഇഎസ് ബിജിമോളെ ഒഴിവാക്കി. ജയാ മധുവിനെയാണ് ബിജിമോള്‍ക്ക് പകരം എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ജില്ലാ കമ്മിറ്റി അംഗമായി ബിജിമോള്‍ തുടരും.

ഇഎസ് ബിജിമോളും ജില്ലാ നേതൃത്വവും തമ്മിലുള്ള പോര് നേരത്തെ മറനീക്കി പുറത്തുവന്നിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം ബിജിമോളുടെ പേര് നിര്‍ദേശിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇടുക്കിയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്നും ബിജിമോളെ ഒഴിവാക്കിയിരുന്നു. 

തുടര്‍ന്ന് പാര്‍ട്ടിയില്‍ പുരുഷമേധാവിത്വമാണ് എന്നാരോപിച്ച് ബിജിമോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. ജില്ലാ നേതൃത്വത്തിന് എതിരായ പരാമര്‍ശത്തില്‍ ബിജിമോളോട് ഇടുക്കി ജില്ലാ കൗണ്‍സില്‍ വിശദീകരണം ചോദിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com