മിനി ലോറി തിരിക്കുന്നതിനിടെ ബൈക്ക് ഇടിച്ചുകയറി; യുവാവ് മരിച്ചു

ഇടുക്കിയില്‍ റോഡില്‍ മിനി ലോറി തിരിക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
ജോബിന്‍ മാത്യു
ജോബിന്‍ മാത്യു

തൊടുപുഴ: ഇടുക്കിയില്‍ റോഡില്‍ മിനി ലോറി തിരിക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്കിലെത്തിയ കൊച്ചുകാമാക്ഷി പ്ലാത്തോട്ടത്തില്‍ ജോബിന്‍ മാത്യു(29) ആണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ഇരട്ടയാര്‍- നത്തുകല്ലിലാണ് അപകടം നടന്നത്. റോഡില്‍ മിനി ലോറി തിരിക്കുന്നതിനിടെ ഇരട്ടയാര്‍ ഭാഗത്തുനിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.ഗുരുതരമായി പരിക്കേറ്റ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com