ഓരോ ജീവനും വിലപ്പെട്ടതാണ്..., തിരക്കിനിടയിലും പൂച്ചക്കുട്ടിയെ രക്ഷിക്കാന്‍ സമയം കണ്ടെത്തി കെഎസ്ഇബി ജീവനക്കാര്‍, ചിത്രങ്ങള്‍ 

മഴ ശക്തമായതോടെ കെഎസ്ഇബിയുടെ ജോലിയും വര്‍ധിച്ചിരിക്കുകയാണ്
വൈദ്യുതി ലൈനില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്ന ദൃശ്യം, കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്‌
വൈദ്യുതി ലൈനില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്ന ദൃശ്യം, കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്‌

മഴ ശക്തമായതോടെ കെഎസ്ഇബിയുടെ ജോലിയും വര്‍ധിച്ചിരിക്കുകയാണ്. മരം വീണും പോസ്റ്റ് ഒടിഞ്ഞുവീണും സംസ്ഥാനത്തിന്റെ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായതോടെ, പ്രശ്‌നം പരിഹരിക്കാന്‍ രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ നെട്ടോട്ടത്തിലാണ് കെഎസ്ഇബി ജീവനക്കാര്‍. ഈ തിരക്കിനിടയിലും സഹജീവികളെ സഹായിക്കാനും കെഎസ്ഇബി ജീവനക്കാര്‍ മറന്നില്ല. പൂച്ചയോട് കാരുണ്യം കാണിച്ച ജീവനക്കാരുടെ ചിത്രങ്ങള്‍ കെഎസ്ഇബിയാണ് പങ്കുവെച്ചത്.

തിരുവനന്തപുരം വെള്ളയമ്പലം സെക്ഷനില്‍ തകരാര്‍ പരിഹരിക്കാന്‍ എത്തിയ ജീവനക്കാരാണ് മാതൃകയായത്. ജോലിക്കിടെ, പോസ്റ്റിന് മുകളില്‍ പൂച്ചക്കുട്ടി കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തിരക്കിനിടയിലും പൂച്ചക്കുട്ടിയെ രക്ഷിക്കാനും ജീവനക്കാര്‍ സമയം കണ്ടെത്തി.കുറച്ചു ബുദ്ധിമുട്ടിയാണ് പൂച്ചക്കുട്ടിയെ രക്ഷിച്ചത് എന്ന് കെഎസ്ഇബിയുടെ കുറിപ്പില്‍ പറയുന്നു. ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന സന്ദേശത്തോടെയാണ് ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com