അമ്പാടിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പോറ്റിവളര്‍ത്തുന്ന മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘം: സിപിഎം

കായംകുളത്തെ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റും, മേഖല കമ്മിറ്റി അംഗവുമായിരുന്ന അമ്പാടിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പോറ്റിവളര്‍ത്തുന്ന മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘമെന്ന് സിപിഎം
കൊല്ലപ്പെട്ട അമ്പാടിയുടെ വീട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍/ ഫെയ്‌സ്ബുക്ക്
കൊല്ലപ്പെട്ട അമ്പാടിയുടെ വീട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍/ ഫെയ്‌സ്ബുക്ക്
Published on
Updated on



തിരുവനന്തപുരം: കായംകുളത്തെ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റും, മേഖല കമ്മിറ്റി അംഗവുമായിരുന്ന അമ്പാടിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പോറ്റിവളര്‍ത്തുന്ന മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ആര്‍എസ്എസിന്റെ പരിശീലനം സിദ്ധിച്ച ക്രിമിനല്‍ വിഭാഗമാണ് ഈ ക്രൂര കൃത്യത്തിന് നേതൃത്വം കൊടുത്തത്. കേരളത്തില്‍ സമാധാനപരമായ ജീവിതം മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള പ്രവര്‍ത്തനം ആര്‍എസ്എസ് ക്രിമിനല്‍ സംഘം നടത്തിയിട്ടുള്ളത്. പ്രകോപനങ്ങളില്‍ അകപ്പെട്ടുപോകാതെ ആര്‍എസ്എസ് അക്രമി സംഘങ്ങളെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള ശക്തമായ പ്രചാരവേലയും, പ്രതിരോധവും സംഘടിപ്പിച്ച് മുന്നോട്ടുപോകാനാവണം. ആര്‍എസ്എസ് - ബിജെപി സംഘം നടത്തുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ രംഗത്തിറങ്ങണം.- സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. 

ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായിരുന്ന പുതുപ്പള്ളി പത്തിശേരി സ്വദേശി അമ്പാടിയെ (21) ആണ് നാലംഗ സംഘം നടുറോഡില്‍ വെട്ടിക്കൊന്നത്. ചെവ്വാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം.

കാപ്പില്‍ കളത്തട്ട് ജങ്ഷനില്‍ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അമ്പാടിയുടെ കഴുത്തിനും കൈക്കും വെട്ടേറ്റിരുന്നു. കഴുത്തിനേറ്റ വെട്ടാണ് മരണകാരണം.

വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള - ദമ്പതികളുടെ മകനാണ് അമ്പാടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com