ഹെൽമെറ്റ് വെക്കാത്തതിന് പിഴ!; ഹെൽമെറ്റ് വെച്ച് ഓട്ടോ ഓടിച്ച് ഡ്രൈവറുടെ പ്രതിഷേധം 

ഹെൽമെറ്റ് വെക്കാതെ ഓട്ടോ ഓടിച്ച ഡ്രൈവർക്ക് 500 രൂപ പിഴ
ഹെൽമെറ്റ് വെച്ച് ഡ്രൈവറുടെ പ്രതിഷേധം/ ടെലിവിഷൻ സ്ക്രീൻഷോട്ട്
ഹെൽമെറ്റ് വെച്ച് ഡ്രൈവറുടെ പ്രതിഷേധം/ ടെലിവിഷൻ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: ഹെൽമെറ്റ് വെക്കാതെ ഓട്ടോ ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പ് ഡ്രൈവർക്ക് 500 രൂപ പിഴയിട്ട സംഭവത്തിൽ ഹെൽമെറ്റ് വെച്ച് ഓട്ടോ ഓടിച്ച് ഡ്രൈവറുടെ പ്രതിഷേധം. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഹെൽമെറ്റ് വെക്കാതെ വാഹനം ഓടിച്ചതിന് സഫറുള്ളയ്‌ക്ക് മോട്ടോർ വാഹന വകുപ്പിന്റെ ചെലാൻ ലഭിക്കുന്നത്.

എന്നാൽ ചെലാൻ അടിച്ചിരിക്കുന്ന തീയതി കഴിഞ്ഞ വർഷം ഡിസംബർ മൂന്ന് എന്നാണ് കാണിച്ചിരിക്കുന്നത്. പൊലീസിന് തെറ്റിയതാകും എന്ന് കരുതി പിഴയടച്ചിരുന്നില്ല. എന്നാൽ പിഴയടച്ചില്ലെങ്കിൽ തുടർനടപടി ഉണ്ടാകുമെന്ന നോട്ടീസ് വന്നതോടെയാണ് പ്രതീഷേധിക്കാൻ തീരുമാനിച്ചതെന്ന് സഫറുള്ള പറയുന്നു.

ബാലരാമപുരം ഷമീറിന്റെ ഉടമസ്ഥതയിലുള്ള കെഎൽ20ആർ 6843 എന്ന ഓട്ടോറിക്ഷയ്‌ക്കെതിരെയാണ് പൊലീസിന്‍റെ വിചിത്രമായ നടപടി. 
എന്നാൽ ചെലാൻ അടിച്ചിരിക്കുന്നത് തങ്ങളല്ലെന്നാണ് ബാലരാമപുരം പൊലീസിന്റെ വിശദീകരണം. ട്രാഫിക് യൂണിറ്റിൽ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നും സഫറുള്ള പറയുന്നു. ക്ലറിക്കൽ പ്രശ്‌നമാണെന്നാണ് അനൗദ്യോ​ഗിക വിശദീകരണം. പരാതി നൽകിയാൽ പിഴ ഒഴിവാക്കാമെന്നാണ്  അധികൃതർ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com