തൃശൂര്‍ വേണം; ഏഴ് സീറ്റുകളില്‍ മത്സരിക്കണമെന്ന് ബിഡിജെഎസ്, നഡ്ഡയെ കണ്ട് തുഷാര്‍

ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി
തുഷാര്‍ വെള്ളാപ്പള്ളി ജെപി നഡ്ഡയ്‌ക്കൊപ്പം
തുഷാര്‍ വെള്ളാപ്പള്ളി ജെപി നഡ്ഡയ്‌ക്കൊപ്പം


ന്യൂഡല്‍ഹി: ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. എന്‍ഡിഎ വിപുലീകരിക്കുന്നതിനെ സംബന്ധിച്ചും ബിഡിജെഎസിന്റെ   സീറ്റുകളുടെ കാര്യത്തിലുമാണ് ചര്‍ച്ച നടത്തിയത്. മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ പാര്‍ട്ടിയെ എന്‍ഡിഎയില്‍ എത്തിക്കാനായി ചര്‍ച്ചകള്‍ നടന്നു വരുന്നതായി തുഷാര്‍ നഡ്ഡയെ അറിയിച്ചു എന്നാണ് സൂചന.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിച്ച സീറ്റുകള്‍ കൂടാതെ അധിക സീറ്റുകള്‍ തുഷാര്‍ ആവശ്യപ്പെട്ടു. ഇക്കുറി ബിഡിജെഎസ് ഏഴ് സീറ്റുകളാണ് ആവശ്യപ്പെടുന്നത്. വയനാട്, ചാലക്കുടി, തൃശൂര്‍, കോട്ടയം, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നിവയാണ് ബിഡിജെഎസ് അവകാശവാദം ഉന്നയിച്ച സീറ്റുകള്‍. കഴിഞ്ഞതവണയും തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ സീറ്റ് വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം വയനാട്ടിലേക്ക് മാറി. ബിജെപി വിജയ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൃശൂര്‍. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com