ടിവി ദൃശ്യത്തില്‍ നിന്ന്‌
ടിവി ദൃശ്യത്തില്‍ നിന്ന്‌

തലശ്ശേരി ആശുപത്രിയില്‍ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി

പാലയാട് സ്വദേശി മഹേഷ് മദ്യലഹരിയില്‍ ആക്രമിച്ചു എന്നാണ് വനിതാ ഡോക്ടറുടെ പരാതി

കണ്ണൂര്‍: ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. 

പാലയാട് സ്വദേശി മഹേഷ് ആക്രമിച്ചു എന്നാണ് വനിതാ ഡോക്ടറുടെ പരാതി. ഇയാൾ മദ്യലഹരിയില്‍ ആയിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.  അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ അത് പരിശോധിച്ചപ്പോൾ സാരമുള്ളതായിരുന്നില്ല. നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടു നോക്കിയപ്പോള്‍ കൈവീശി അടിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ അമൃത രാഖി പറഞ്ഞു. 

തുടര്‍ന്ന് മോശമായ ഭാഷയില്‍ സംസാരിച്ചു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ ആരെ വേണമെങ്കിലും വിളിച്ചോളൂ എന്നും പറഞ്ഞു. പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com