മുഖ്യമന്ത്രി ദുബായിൽ; കേരള സ്റ്റാർട്ടപ് മിഷൻ ഇൻഫിനിറ്റി സെന്‍റർ ഉദ്ഘാടനം ചെയ്യും

വിദേശത്തും കേരളത്തിലും സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
പിണറായി വിജയന്‍/ ഫയല്‍
പിണറായി വിജയന്‍/ ഫയല്‍

അബുദാബി: അമേരിക്ക, ക്യൂബ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. ഹവാനയിൽ നിന്ന് രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. ഇന്ന് ദുബായിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ  വിദേശ രാജ്യങ്ങളില്‍ തുടങ്ങുന്ന ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

വൈകിട്ട് നാലരയ്ക്ക് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി വി പി ജോയി അധ്യക്ഷനാകും. സംസ്ഥാന ഐടി സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സുഞ്ജോയ് സുധീര്‍,  കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക,  ദുബായ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ അമന്‍ പുരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി തുടങ്ങിയവര്‍ സംബന്ധിക്കും. 

വിദേശത്തും കേരളത്തിലും സ്വന്തമായി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ആഗോള ഡെസ്കായി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലാ വിജയനുമുണ്ട്. വിദേശസന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി 19-ന് കേരളത്തിൽ മടങ്ങി എത്തും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com