ശുചിമുറിയില്‍ കയറിയ യാത്രക്കാരന്‍ വാതില്‍ തുറക്കുന്നില്ല; വന്ദേഭാരതില്‍ നാടകീയ രംഗങ്ങള്‍

അകത്തുനിന്ന് തുറക്കാവുന്ന വാതില്‍ തുറക്കാന്‍ ഇയാള്‍ തയാറാകുന്നില്ലെന്ന് ട്രെയിന്‍ ജീവനക്കാര്‍ പറഞ്ഞു.
വന്ദേഭാരത് ട്രെയിന്‍/ ഫയൽ
വന്ദേഭാരത് ട്രെയിന്‍/ ഫയൽ

കാസര്‍കോട്: കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ യാത്രക്കാരന്‍. കാസര്‍കോട്ട് നിന്നാണ് ഇയാള്‍ എകസ്പ്രസിന്റെ എക്‌സിക്യൂട്ടീവ് കോച്ചില്‍ കയറിയത്. മനഃപൂര്‍വം വാതില്‍ അടച്ച് ഇരിക്കുന്നതാണോയെന്നും റെയില്‍വേ പൊലീസ് പരിശോധിക്കുന്നു. 

അകത്തുനിന്ന് തുറക്കാവുന്ന വാതില്‍ തുറക്കാന്‍ ഇയാള്‍ തയാറാകുന്നില്ലെന്ന് ട്രെയിന്‍ ജീവനക്കാര്‍ പറഞ്ഞു. ടിക്കറ്റെടുക്കാത്തതിനാല്‍ മനഃപൂര്‍വം വാതിലടച്ച് ഇരിക്കുന്നതാകാമെന്നാണ് നിഗമനം. ഇതരസംസ്ഥാന തൊഴിലാളിയാണ് ശുചിമുറിയിലുള്ളത്. പേടിച്ചിട്ടാകാം വാതില്‍ തുറക്കാത്തതെന്ന് റെയില്‍വേ പൊലീസ് പറയുന്നു. സെന്‍സര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ ട്രെയിന്‍ ഷൊര്‍ണൂര്‍ എത്തണം. 

കോഴിക്കോട് എത്തിയപ്പോള്‍ ഇയാളോട് ഇറങ്ങാന്‍ ആര്‍ടിഎഫും പൊലീസും ഹിന്ദിയില്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും  അതിനോട് പ്രതികരിക്കന്‍ അദ്ദേഹം തയ്യാറാകുന്നില്ല. കോഴിക്കോട് ഇതേ കംപാര്‍ട്ടുമെന്റില്‍ വി ശിവന്‍കുട്ടിയും കയറിയിട്ടുണ്ട്. ഇയാളെ ശുചിമുറിയില്‍ നിന്ന് ഇറക്കാനുള്ള എല്ലാ ശ്രമവും ജീവനക്കാര്‍ നടത്തുന്നുണ്ട്. മന്ത്രിയുള്‍പ്പടെ ട്രെയിനില്‍ ഉള്ള സാഹചര്യത്തില്‍ സെന്‍സര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ ഏറെ സമയമെടുക്കുമെന്നതിനാല്‍ ഒരു പക്ഷേ തിരുവനന്തപുരത്ത് എത്തിയ ശേഷമെ നടപടി ഉണ്ടാവുകയുള്ളു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com