അമ്മയെ കടിച്ചു; വളർത്തുനായയെ വീട്ടിൽ കയറി തല്ലിക്കൊന്ന് യുവാക്കൾ; പരാതി

രാമചന്ദ്രന്റെ വീട്ടിലെ പട്ടിയെ അയൽവാസികളായ യുവാക്കൾ പട്ടിക കൊണ്ട് അടിച്ചു കൊന്നത്
സിസിടിവി ദൃശ്യം
സിസിടിവി ദൃശ്യം

കൊല്ലം; വീട്ടിൽ അതിക്രമിച്ച് കയറി വളർത്തു നായയെ തല്ലിക്കൊന്നതായി പരാതി. കൊല്ലം മയ്യനാടാണ് സംഭവമുണ്ടായത്. മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ പട്ടിയെ അയൽവാസികളായ യുവാക്കൾ പട്ടിക കൊണ്ട് അടിച്ചു കൊന്നത്. സംഭവത്തിൽ യുവാക്കൾക്കെതിരെ ഇരവിപുരം പൊലീസിൽ പരാതി നൽകി. 

വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് വീട്ടിൽ അതിക്രമിച്ചു കയറി പട്ടിയെ അടിച്ചുകൊന്നത്. യുവാക്കളിൽ ഒരാളുടെ അമ്മയെ നായ കടിച്ചതിലുള്ള വിദ്വേഷത്തിണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com