കാറില്‍ കുപ്പിവെള്ളം കരുതുന്നവര്‍ ശ്രദ്ധിക്കുക!; അപകട മുന്നറിയിപ്പുമായി പൊലീസ്- വീഡിയോ 

റോഡില്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ, അപകടങ്ങളും വര്‍ധിച്ചിട്ടുണ്ട്
ബ്രേക്ക് ചെയ്യുന്ന ദൃശ്യം, കേരള പൊലീസ് / ഫെയ്‌സ്ബുക്ക്
ബ്രേക്ക് ചെയ്യുന്ന ദൃശ്യം, കേരള പൊലീസ് / ഫെയ്‌സ്ബുക്ക്

കൊച്ചി: റോഡില്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ, അപകടങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഗതാഗത നിയമങ്ങള്‍ എല്ലാവരും കൃത്യമായി പാലിച്ചാല്‍ വാഹനാപകടം ഒഴിവാക്കാന്‍ സാധിക്കും. അപകടം ഒഴിവാക്കാന്‍ ഇടയ്ക്കിടെ ചില ഓര്‍മ്മപ്പെടുത്തലുകളും മുന്നറിയിപ്പുകളുമായി കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിടാറുണ്ട്. ഇപ്പോള്‍ ആരും ഒട്ടും കാര്യമാക്കാത്ത വിഷയത്തില്‍ അപകട മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് കേരള പൊലീസ്. 

കടുത്ത ചൂടായത് കൊണ്ട് വാഹനവുമായി പുറത്തേയ്ക്ക് ഇറങ്ങുന്നവരില്‍ കുപ്പിയില്‍ വെള്ളം കരുതാത്തവര്‍ ചുരുക്കമായിരിക്കും. അത്തരത്തില്‍ കാറിലും മറ്റും കുപ്പിവെള്ളം കരുതുന്നവര്‍ക്കായാണ് കേരള പൊലീസ് അപകട മുന്നറിയിപ്പ് വീഡിയോ ഇറക്കിയത്. വെള്ളം കുടിച്ച് കഴിഞ്ഞശേഷം കാറിലും മറ്റും കുപ്പി അലക്ഷ്യമായി വലിച്ചെറിയുന്നത് അപകടം ക്ഷണിച്ച് വരുത്തുമെന്നാണ് വീഡിയോയില്‍ പറയുന്നത്. 

അത്തരത്തില്‍ വാഹനത്തില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന കുപ്പി ഉരുണ്ട് ബ്രേക്ക് പെഡലിന്റെ അടിയില്‍ വരികയും ബ്രേക്ക് ചെയ്യുമ്പോള്‍ അത് അപകടത്തിന് കാരണമാകുകയും ചെയ്യുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പ്രത്യേകിച്ച് ഡ്രൈവര്‍ സീറ്റിന്റെ സമീപം അലക്ഷ്യമായി വലിച്ചെറിയുന്ന കുപ്പികളാണ് അപകട സാധ്യത വര്‍ധിപ്പിക്കുന്നതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com