പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഞായറാഴ്ച കൂടുതൽ ട്രെയിനുകൾ മുടങ്ങും

പത്തിലധികം തീവണ്ടികൾ ഭാഗികമായും റദ്ദാക്കിയിരുന്നു. ഈ നിയന്ത്രണങ്ങൾക്ക് പുറമെയാണ് കോട്ടയം- കൊല്ലം പാതയിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്

തിരുവനന്തപുരം: പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം- കൊല്ലം പാതയിലും ട്രെയിൻ നിയന്ത്രണം. ഈ മാസം 21ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും. ആലുവ- അങ്കമാലി പാതയിലെ പാലം മാറ്റത്തിനു പുറമെ മാവേലിക്കര- ചെങ്ങന്നൂർ പാതയിലും അറ്റകുറ്റപ്പണി നടത്താൻ റെയിൽവേ തീരുമാനിച്ചതോടെയാണ് കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ. 

കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്‌രഥ്, പരശുറാം, രാജ്യറാണി, അമൃത ട്രെയിനുകൾ നേരത്തെ റെയിൽവേ റദ്ദാക്കിയിരുന്നു. ഇതിന് പുറമെ പത്തിലധികം തീവണ്ടികൾ ഭാഗികമായും റദ്ദാക്കിയിരുന്നു. ഈ നിയന്ത്രണങ്ങൾക്ക് പുറമെയാണ് കോട്ടയം- കൊല്ലം പാതയിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്. 

കൊല്ലം- എറണാകുളം മെമു (06768-06778) ഇരുവശത്തേയ്ക്കും എറണാകുളം- കൊല്ലം മെമു (06441), കായംകുളം- എറണാകുളം മെമു (16310), എറണാകുളം - കായംകുളം മെമു (16309), കൊല്ലം- കോട്ടയം സ്‌പെഷ്യൽ (06786), എറണാകുളം- കൊല്ലം (6769), കോട്ടയം- കൊല്ലം മെമു (6785), കായംകുളം- എറണാകുളം എക്സ്‌പ്രസ്‌ (06450), എറണാകുളം- ആലപ്പുഴ മെമു (06015), ആലപ്പുഴ- എറണാകുളം എക്സ്‌പ്രസ്‌ (06452) എന്നിവയാണ് 21-ന് റദ്ദാക്കിയത്. 

നാഗർകോവിൽ- കോട്ടയം (16366) 21ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം - സെക്കന്തരാബാദ് ശബരി, കേരള എക്സ്‌പ്രസ് (12625), കന്യാകുമാരി- ബംഗളൂരു (16525), കണ്ണൂർ ജനശതാബ്ദി (12082), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ മെയിൽ (12624), നാഗർകോവിൽ- ഷാലിമാർ (12659), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ സൂപ്പർഫാസ്റ്റ് (12696), തിരുവനന്തപുരം- എറണാകുളം (16304) വഞ്ചിനാട്, പുനലൂർ- ഗുരുവായൂർ (16327) എന്നിവ ആലപ്പുഴ പാതയിലൂടെ തിരിച്ചുവിടും. ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com