വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; പൂയംകുട്ടിയില്‍ ഒരാള്‍ക്ക് പരിക്ക്

കുഞ്ചിപ്പാറയ്ക്ക് സമീപം മഞ്ചിപ്പാറയില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കോതമംഗലം പൂയംകുട്ടി വനത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പന് (55) ആണ് പരിക്കേറ്റത്. 

കുഞ്ചിപ്പാറയ്ക്ക് സമീപം മഞ്ചിപ്പാറയില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. വേലപ്പന് ഒപ്പമുണ്ടായിരുന്ന നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ബന്ധുവീട്ടില്‍ പോയി മടങ്ങും വഴിയാണ് കാട്ടുപോത്തിന്റെ ആക്രമണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com