വെള്ളാപ്പള്ളി നടേശന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് വേണ്ട; നിരോധനവുമായി കളക്ടർ

നേതൃപദവികളിൽ നിന്ന് ഒഴിയണം എന്നാവശ്യപ്പെട്ട് ശ്രീനാരായണ സഹോദര ധർമവേദിയാണ് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചത്
വെള്ളാപ്പള്ളി നടേശൻ: എക്സ്പ്രസ്
വെള്ളാപ്പള്ളി നടേശൻ: എക്സ്പ്രസ്

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വീട്ടിലേക്കുള്ള പ്രതിഷേധ മാർച്ച് നിരോധിച്ച് ജില്ലാ കളക്ടർ. നേതൃപദവികളിൽ നിന്ന് ഒഴിയണം എന്നാവശ്യപ്പെട്ട് ശ്രീനാരായണ സഹോദര ധർമവേദിയാണ് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചത്. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നിരോധനമെന്ന് കളക്ടർ അറിയിച്ചു.

രാവിലെ 10ന് കണിച്ചുകുളങ്ങരയിൽ നിന്നാണ് മാർച്ച് പ്രഖ്യപിച്ചത്. മാർച്ച് പ്രതിരോധിക്കുമെന്ന് എസ്എൻഡിപിയും നിലപാടെടുത്തിരുന്നു. പിന്നാലെയാണ് പ്രതിഷേധ മാർച്ച് നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്.

കണിച്ചുകുളങ്ങര കിഴക്കേക്കവലയിൽനിന്ന്‌ രാവിലെ 10ന് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനംചെയ്യുന്ന മാർച്ച് പ്രൊഫ. എം കെ സാനു ഫ്ലാഗ്​ ഓഫ്​ ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.  സാമ്പത്തികതട്ടിപ്പിലും ക്രിമിനൽ കേസിലും പ്രതിയായ വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽസെക്രട്ടറി സ്ഥാനവും എസ്എൻ ട്രസ്‌റ്റ്‌​ സെക്രട്ടറി സ്ഥാനവും ഒഴിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ സമരം. അതിനിടെ എസ്എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍ വെള്ളാപ്പള്ളിയുടെ വിചാരണ കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. വിചാരണ തുടരാമെന്നുള്ള ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com