കൊച്ചി: മദ്യലഹരിയിൽ കുട്ടികൾക്ക് നേരെ അയൽവാസിയുടെ പരാക്രമം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ സൈക്കിളെടുത്ത് അവരുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് 14കാരന്റെ കാൽവിരൽ അറ്റുതൂങ്ങി. ഫോർട്ട്കൊച്ചി ബീച്ച് റോഡിൽ സുബിൻ സാമുവലിന്റെ മകൻ മിലൻ സാമുവലിനാണ് (14) ഗുരുതര പരിക്കേറ്റത്. വിദ്യാർഥിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഫോർട്ട്കൊച്ചി വെളി എഡ്വേർഡ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മിലൻ.
വീടിന് സമീപം വഴിയരികിൽ കളിച്ചുകൊണ്ട് നിൽക്കുകയായിരുന്നു മിലനും മൂന്ന് സുഹൃത്തുക്കളും. ഈ സമയം ഇതുവഴി വന്ന അയൽവാസി ദാസ് കുട്ടികളോട് കയർക്കുകയും അവിടെയുണ്ടായിരുന്ന കുട്ടികളുടെ സൈക്കിളിൽ ചവിട്ടുകയും പിന്നീട് മിലന്റെ ദേഹത്തേക്ക് സൈക്കിളെടുത്ത് എറിയുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. മിലന്റെ കൂട്ടുകാരന്റെ കഴുത്തിൽ പിടിച്ചതായും ഹെൽമറ്റുകൊണ്ട് തല്ലിയതായും പരാതിയുണ്ട്.
കുട്ടികളുടെ കരച്ചിൽകേട്ട് സമീപ വീടുകളിൽനിന്നുള്ള വീട്ടമ്മമാർ എത്തിയതോടെ ദാസ് കടന്നുകളയുകയായിരുന്നു. കേസെടുത്തതായി തോപ്പുംപടി പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക