വിജയം അട്ടിമറിച്ചു, കേരള വർമയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം; കെഎസ്‌യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ

തന്റെ വിജയം അട്ടിമറിച്ചെന്ന് ഹർജിയിൽ പറയുന്നു
ശ്രീക്കുട്ടൻ
ശ്രീക്കുട്ടൻ

കൊച്ചി: കേരള വർമ കോളജിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ ഹർജി നൽകി. തന്റെ വിജയം അട്ടിമറിച്ചെന്നും മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നും ശ്രീക്കുട്ടൻ ഹർജിയിൽ പറയുന്നു.

റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹ‍ർജിയിൽ കെഎസ് യു സ്ഥാനാർത്ഥി ആരോപിക്കുന്നു. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

കേരളവർമ്മ കോളേജിൽ രണ്ടു ദിവസം നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ ബാലറ്റ് പേപ്പറുകൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നതിന് മുമ്പും എസ്എഫ്ഐ കൃത്രിമം കാണിച്ചു. ഇടത് അധ്യാപകരുടെ പിന്തുണയിലാണ് അട്ടിമറികൾ നടക്കുന്നതെന്നും കെഎസ്‌യു ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com